Friday, July 1, 2011

"രാവിലെ ചായക്കൊപ്പം  പത്രം കയില്‍ കിട്ടിയില്ലേല്‍ അന്നത്തെ ദിവസമേ പോക്ക...ഒരു ഉഷാരുണ്ടാവില്ലന്നേ   ....ചൂട് ചായ..ചൂട് വാര്‍ത്ത.. എന്താ രസം.."

അമ്മാവന്‍ ഇടക്കൊക്കെ നെടുവീര്‍പ്പിടാറുണ്ട്‌.ഒരിക്കല്‍ അങ്ങനെ കേട്ടപ്പോളാണ് മുന്നിലെ മേശപ്പുറത്തു കിടക്കുന്ന മലയാള പത്രം ഒന്ന് കയ്യിലെടുത്തത്.പണ്ടൊക്കെ പത്രം വായിക്കാന്‍ അച്ഛന്‍ നിര്‍ബന്ധിക്കുമ്പോള്‍ , പത്രമെടുത്ത്‌  നിവര്തിപ്പിടിച്ചു മുഖം മraയത്തക്കെ    വിരിച്ചു പിടിക്കും,എന്നിട്ട് ആദ്യം നോക്കുക അടുത്തുള്ള സിനിമ തിയേറ്ററില്‍ ഏതു പടമാ ഓടുന്നത്  എന്നാകും,പിന്നെ കണ്ണ് നീളുക സ്പോര്‍ട്സ് താളുകളിലേക്..അതിനു തൊട്ടു മുന്ന്നിലെ ചരമം പേജില്‍ കണ്ണ് പോകാതെ ശ്രദ്ധിക്കുമായിരുന്നു.കാരണം അന്നൊക്കെ ആ  പേജ് വല്ലാതെ അലട്ടിയിരുന്നു.അതിലെ മുഖങ്ങള്‍ തുറിച്ചു നോക്കും പോലെ തോന്നാരുണ്ടായിരുന്നു...എന്തിനാനിവര്‍ തുറിച്ചു നോക്കുന്നത്...അവര്‍ മരിച്ചവരല്ലേ...??? കുറച്ചു മുതിര്‍ന്നപ്പോള്‍ ആ പേജ് ശ്രദ്ധിക്കാന്‍ തുടങ്ങി.പരിചയമുള്ളവരുടെ മുഖം ഉണ്ടാവല്ലേ എന്നായിരുന്നു അപ്പോളത്തെ പ്രാര്‍ത്ഥന.എന്നിട്ടും ആ പേജിനോടുള്ള വിമ്മിഷ്ടം മാറിയിരുന്നില്ല. ചിത്രങ്ങളിലെ ആളുകളുടെ മുഖശ്രീ നോക്കി അവര്‍ക്ക് സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും വിസ നല്‍കുക എന്നതായിരുന്നു ഒരു രസമുള്ള കാര്യം!!.എന്ത് കൊണ്ടോ ചരമ പേജില്‍ എല്ലാരും സുന്ദരന്മാരും സുന്ദരികളും ആയിരുന്നു .പിന്നേം കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ പത്രത്താളുകള്‍ മറന്നു.അച്ഛനും മറ്റു മുതിര്ന്നവര്കും ശകാരിച്ചു ചെയ്യിക്കാന്‍ വേറെ പല കാര്യങ്ങളും ഉള്ളതിനാല്‍ അവരും അതിനെ പറ്റി മനപ്പൂര്‍വം മറന്നതായിരിക്കണം .

എന്തായാലും ഇന്ന് പത്രം വായിച്ചിട്ട് തന്നെ കാര്യം.അനുജത്തിയോടു ഒരു ചായ ഓര്‍ഡര്‍ ചെയ്തിട്ട് ഞെളിന്നിരുന്ന്നു പത്രം നിവര്‍ത്തി..."ഈശ്വരാ ... "എന്നായിരുന്നു ആദ്യ താള്‍ മറിച്ചപ്പോള്‍ അറിയാതെ പറഞ്ഞു പോയത് .മുഴുക്കെ വല്യ അക്ഷരത്തില്‍ വായിച്ചു  തീര്‍ത്തത് ആറു മാസം പ്രായമുള്ള പിഞ്ചു പൈതലിനെ എട്ടു വയസ്സ് പ്രായമുള്ള പയ്യന്‍ പീഡിപ്പിച്ച വാര്‍ത്ത‍.കൈകളിലിരുന്നു പത്രം കത്തുന്ന പോലൊരു തോന്നലായിരുന്നു..വേഗം ആ പേജ് മറിച്ചു, എന്നിട്ട് അടുത്ത പേജിലേക്ക് കന്ന്നോടിക്കുംപോളും ആ അക്ഷരങ്ങള്‍ ഉള്ളിലെവിടെയോ പെറ്റഉ പെരുകിതുടങ്ങിയിരുന്നു.

ഓരോളിചോട്ടം നടത്തി നോക്കി .അടുത്ത പേജിലേക്ക്.അടുത്ത ലോകത്തേക്ക്.വര്ര്ത്തമാനകാലത്തിലേക്കുള്ള ഒരു തുറന്ന ജാലകം .അതായിരുന്നിരിക്കണം പത്രാധിപര്‍ ഉധ്വേഷിച്ചത്. മട്ടന്നൂരിലെയും പരവൂരിലെയും പെന്‍ വാണിഭ -ബലാത്സംഗ -പീഡന പ്രതികളുടെ എണ്ണം കൌരവപ്പടയുടെ ഈരട്ടിയോളോം വരുമെന്നായിരുന്നു  സംസ്ഥാനത്തെ മുതിര്‍ന്ന പോലീസ് മേധാവി കണ്ടു പിടിച്ചിരിക്കുന്നത്. കൊള്ളാം...അതിനു തൊട്ടടുത്ത കോളമാണ് ബഹു കേമം .കേരളത്തില്‍ പണം നല്‍കിയാല്‍ ഏതു പീഡന -ബലാത്സംഗ കേളികളില്‍ നിന്നും സുഖായി കൈ കഴുകാത്രെ.... !! കൊടുത്തില്ലെങ്കിലോ ...ഏതു നിരപരാധിക്കും  ലിസ്റ്റില്‍  പേരുകാരാനാകം...ജനസേവനത്തിന്റെ പുതിയ മാനങ്ങള്‍....
പിന്നെല്ലാം വിശെഷങ്ങലായിരുന്നു...നിയമസഭയിലെ കൂട്ടത്തല്ലും,265 പവന്‍  ജെവേല്ലേരി  കവര്‍ച്ചയില്‍ സ്ഥലം  സി ഐ യുടെ  പങ്കും ,മകന്‍ അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയതും,ഭാര്യ ഭര്‍ത്താവിനെ കാമുകനുമായിചെര്‍ന്നു കഷ്ണങ്ങളാക്കി വഴിയരികിലെ കാനയില്‍ ഉപേക്ഷിച്ചതും ...അങ്ങനെ അങ്ങനെ...
അപ്പോളാണ് ഒരു ബോധോദയം ഉണ്ടായത്...എന്ത് കൊണ്ട് മറ്റു നാടുകളിലെ വാര്ത്താപത്രങ്ങളില്‍  ഇത്രത്തോളം  മലിനമായ വാര്‍ത്തകള്‍ കാണുന്നില്ല... മലയാളികള്‍ ഈ വാര്‍ത്തകള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാണോ? അതോ നല്ലതൊന്നും അച്ചടിക്കാന്‍ ഇല്ലാത്തത് കൊണ്ട് ഏവ  താളുകളിലേക്ക് ചെക്കുരുന്നതാണോ? ഇനിയും , സര്‍ക്കുലേഷന്‍ എന്നത് പതിനാലക്ക സംക്യ ആക്കാനുള്ള പത്ര മുതലാളികളുടെ ആഗോള ശ്രമമോ? എന്ത് പുന്ന്നക്കെങ്കിലും ആയിക്കോട്ടെ വായിക്കാനും ആരാന്റെ അച്ചിക്ക്‌ മന്ത് വരുമ്പോള്‍ വായിച്ചു ചിരിക്കാനും നമ്മള്‍ മലയാളികള്‍ എന്നും രാവിലെ കുത്തിയിരിക്കും എന്നറിയാവുന്ന ചിലര്‍ ഇതിനൊക്കെ പിന്നംബുരങ്ങളില്‍ ഇരിപ്പുണ്ടാ യിരിക്കും...ഇനിയും മനസ്സ് വിശ്വസിക്കാന്‍ കൂട്ടാക്കാത്ത കാര്യം... ഇതെല്ലാം നമ്മള്‍ മലയാളികള്‍, സാക്ഷരസമൂഹം ചെയ്തു കൂട്ടുന്നത്‌ കൊണ്ടാണല്ലോ ഇങ്ങനെ അച്ചടി മഷി പുരണ്ടു രാവിലെ വെറും വയറ്റില്‍ ഇരിക്കുമ്പോള്‍ വേഗം ദഹിക്കാനായിട്ടു കൈകളില്‍ എത്തിക്കൊണ്ടിരിക്കുനത് എന്ന സത്യമായിരുന്നു !!!
ചിന്തിക്കാനകുന്നതിനും  അപ്പുറത്തേക്ക്  കേരള നാടിന്‍റെ ദിന വാര്‍ത്തകള്‍ നീണ്ടപ്പോള്‍ അതില്‍ നഷ്ടപ്പെട്ടു ചിത്ര പ്രജ്ഞ്നായി അങ്ങനിരിക്കവേ  ...അനുജത്തി സ്ഥിരം തരാറുള്ള സ്നേഹചുംബനം  തന്നു എന്നെ ഉണര്‍ത്തി...അവള്‍ ഗേറ്റ്  തുറന്നു സ്ചൂളിലെക്കുള്ള വഴിയില്‍ പ്രവേക്ഷിച്ചപ്പോള്‍ മനസ്സിലെ ഭയം മൂലമാണോ എന്തോ...ഞാനും റോഡിലേക്ക് കുതിച്ചു ...അവളെ തിരികെ വിളിച്ചിട്ട് വിറയല്‍ മറച്ചു കൊണ്ട് പറഞ്ഞു ..
"മോളെ... നീയിന്നു പുറത്തേക്കു പോകണ്ട...."